കുവൈത്ത് : 99 ദിനാറിനു കോഴിക്കോടേക് യാത്രചെയ്യാൻ കെ കെ എം എ ചാർട്ടേർഡ് ഫ്ലൈറ്റ് ഏർപ്പെടുത്തുന്നു. കോവിഡിന്റെ പ്രതിസന്ധിയിൽപെട്ടു കുവൈത്തിൽ വിഷമിക്കുന്ന , സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്നവരെ സഹായിക്കുക എന്ന ഉദ്ദേശ്യത്തിലാണ് കെ കെ എം എ കുറഞ്ഞ നിരക്കിൽ ചാർട്ടേർഡ് ഫ്ലൈറ്റ് ഒരുക്കുന്നത് . രോഗികൾ , പ്രായമേറിയവർ , ഗർഭിണികൾ , താത്കാലിക വിസയിൽ എത്തി തിരിച്ചുപോകാൻ കഴിയാത്തവർ എന്നിവർക്ക് മുൻഗണന നൽകും . വിവിധ സർക്കാർ വകുപ്പുകളുടെയും ഇന്ത്യൻ എംബസ്സിയുടെയും അംഗീകാരത്തിന് വിധേയമായി ജൂൺ 18 നും 24 നു ഇടയിലുള്ള ഏതെങ്കിലും ദിവസത്തിൽ യാത്ര സാധ്യമാക്കുന്നതിനാണ് ശ്രമിക്കുന്നതു. ഈ സമയപരിധിയിൽ യാത്രചെയ്യുവാൻ തീരുമാനിച്ചവർക്കു http://tiny.cc/kkma എന്ന ലിങ്കുവഴി വിവരങ്ങൾ സമർപ്പിച്ചു പേര് രജിസ്റ്റർ ചെയ്യാം . കൊറന്റൈൻ സംബന്ധിച്ചു കേന്ദ്ര , കേരള സർക്കാരുകളുടെ നിബന്ധനകൾ ബാധകമായിരിക്കും. കുവൈത്തിൽ നിന്നും കേരളത്തിലേക്കു ചാർട്ടേർഡ് ഫ്ലൈറ്റ് പുറപ്പെട്ട ആദ്യദിവസം തന്നെ കോഴിക്കോട്ടേക്കുള്ള ചാർട്ടേർഡ് ഫ്ലൈറ്റ് കെ കെ എം എ സാധ്യമാക്കിയിരുന്നു. കൂടാതെ കെ കെ എം എ വഴി രെജിസ്റ്റർ ചെയ്ത ധാരാളം യാത്രക്കാരെ തുടർദിവസങ്ങളിൽ കൊച്ചി കണ്ണൂർ ഫ്ലൈറ്റുകളിൽ അയക്കുവാനും സംഘടനക്ക് കഴിഞ്ഞു. വിവിധ കാരണങ്ങളാൽ കുവൈത്തിൽ പ്രയാസപ്പെടുന്നവരെ എത്രയും വേഗം നാട്ടിലെത്തിക്കാൻ , കൂടുതൽ യാത്രസൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് കെ കെ എം എ പത്രക്കുറിപ്പിൽ അറിയിച്ചു .
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?