കുവൈത്ത് സിറ്റി: കുവൈത്തിലെ കാസര്‍ഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസര്‍ഗോഡ് ജില്ലാ അസോസിയേഷന്‍റെ നേതൃത്വത്തിലുള്ള ചാര്‍ട്ടേഡ് ഫ്ലൈറ്റ് ഞായറാഴ്ച രാവിലെ 10:30 ന് കുവൈത്തില്‍ നിന്നും യാത്ര പുറപ്പെടാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കെ.ഇ.എ ഭാരവാഹികള്‍ പത്ര കുറിപ്പില്‍ അറിയിച്ചു. ഇടനിലക്കാരില്ലാതെ ഗോ എയരുമായി നേരിട്ട് സഹകരിച്ചാണ് നാട്ടിലേക്കുള്ള വിമാന സര്‍വീസ് നടത്തുന്നത്. കെ.ഇ.എ നേരത്തെ പ്രസിദ്ധീകരിച്ച ലിങ്കിലൂടെയും ആളുകളുമായി നേരിട്ട് ബന്ധപ്പെട്ടുമാണ് യാത്രക്കാരെ തയ്യാറാക്കിയത്.കോവിഡ് പ്രതിസന്ധിയില്‍ അകപ്പെട്ട ഏറ്റവും അര്‍ഹരായവര്‍ക്കാണ് 105 ദിനറില്‍ ചാർട്ടേർഡ് ഫ്ലൈറ്റ് ഒരുക്കുന്നത്. രോഗികൾ , പ്രായമേറിയവർ , ഗർഭിണികൾ , താത്കാലിക വിസയിൽ എത്തി തിരിച്ചുപോകാൻ കഴിയാത്തവർ എന്നിവർക്കും മുൻഗണന നൽകിയിരുന്നു. യാത്രക്കാര്‍ക്ക് ഫേസ് ഷീല്‍ഡ്, മാസ്കുകള്‍ , കയ്യുറകള്‍, സാനിറ്റൈസേഷന്‍, ബാഗ് തുടങ്ങിയ സാധനങ്ങള്‍ സൌജന്യമായി വിതരണം ചെയ്യും. കുവൈത്തില്‍ ആദ്യമായാണ് ജില്ലാ അസോസിയേഷന്‍റെ നേതൃത്വത്തില്‍ ഫ്ലൈറ്റ് ചാര്‍ട്ട് ചെയ്യുന്നതെന്നും സംഘടന ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണെന്നും പ്രെസിഡന്‍റ് സത്താര്‍ കുന്നില്‍ , ജനറല്‍ സെക്രട്ടറി സലാം കളനാട് തുടങ്ങിയവര്‍ അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?