ഒമാനിൽ ഭരണതലത്തില്‍ വൻ അഴിച്ചുപണി; മന്ത്രാലയങ്ങൾ ഒന്നാക്കി; പുതിയവ രൂപീകരിച്ചു

  • 29/08/2020

മസ്ക്കറ്റ്: ഒമാനിൽ ഭരണതലത്തില്‍ വൻ അഴിച്ചുപണി. വിവിധ മന്ത്രാലയങ്ങൾ ഒന്നാക്കിയും മന്ത്രാലയങ്ങളുടെ പേരുമാറ്റിയും ഭരണാധികാരിയായ സുല്‍ത്താന്‍ ഹൈതം ബിൻ താരിഖ് ഉത്തരവിറക്കി. പുതിയ മന്ത്രിമാരെയും പ്രഖ്യാപിച്ചു. പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തിയും വികസനം ലക്ഷ്യമിട്ടുമാണ് ഭരണതലത്തിൽ അഴിച്ചുപണി നടത്തിയിരിക്കുന്നത്.പുതുതായി സാംസ്കാരിക, കായിക, യുവജന മന്ത്രാലയം രൂപീകരിക്കുകയും നീതിന്യായ, നിയമകാര്യ മന്ത്രാലയങ്ങളെ ഒന്നാക്കുകയും ചെയ്തു. പുതുതായി തൊഴിൽ മന്ത്രാലയവും രൂപീകരിച്ചു. ഗതാഗത, ആശയവിനിമയ, ഐടി മന്ത്രാലയവും രൂപീകരിച്ചതായി സുൽത്താൻറെ ഉത്തരവിൽ വ്യക്തമാക്കുന്നു. പൈതൃക സാംസ്കാരിക മന്ത്രാലയം ഇനി പൈതൃക വിനോദസഞ്ചാര മന്ത്രാലയം എന്നറിയപ്പെടും. കൃഷി, ഫിഷറീസ് മന്ത്രാലയത്തിനൊപ്പം ജലവിഭവ വകുപ്പുകൂടി ചേർത്തു. പാർപ്പിട മന്ത്രാലയം പാർപ്പിട നഗരാസൂത്രണ മന്ത്രാലയം എന്നറിയപ്പെടും.

Related News