അനുശോചന യോഗവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

  • 31/08/2020

കഴിഞ്ഞ ദിവസം മരണപ്പെട്ട കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രവർത്തക സമിതിയംഗം ഷാഫി കൊല്ലത്തിന്റെ പിതാവ് കൊയിലാണ്ടി കൊല്ലം ജുമുഅത്ത് പള്ളികമ്മിറ്റിയംഗവും മുഖാമി പള്ളി മുതവല്ലിയുമായ താഴത്തം വീട്ടിൽ ഹൈദർ, പ്രവർത്തക സമിതിയംഗം ഹംസ കൊയിലാണ്ടിയുടെ  മാതാവ് മേപ്പാടകത്ത് മറിയം,  കുവൈത്ത്‌ കെ.എം.സി.സി. വയനാട് ജില്ലാ ട്രഷറർ മജീദിന്റെ മാതാവ് ചീരങ്ങൻ ആമിന,  തിരുവമ്പാടി മണ്ഡലം ആക്ടിംഗ് പ്രസിഡന്റ് അബ്ദുറഹീമിന്റെ മാതാവ് ഖദീജ, കുവൈത്ത്‌ കെ.എം.സി.സി. വയനാട്‌ ജില്ലാ പ്രസിഡന്റ്‌ ഗഫൂർ വയനാടിന്റെ ഭാര്യാമാതാവ്  സഫിയ ഹജ്ജുമ്മ, പൊന്നാനി മണ്ഡലം ജനറൽ സെക്രട്ടറി കബീറിന്റെ സഹോദരി താഹിറ എന്നിവരുടെ മയ്യിത്ത് നിസ്കരിക്കാരവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് കെ.എം.സി.സി. ഓഫീസിൽ സംഘടിപ്പിച്ച പരിപാടിയിൽ കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് അദ്ധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയർമാൻ സയ്യിദ് നാസർ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹിമാൻ , മറ്റു നേതാക്കളായ  മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, ഹാരിസ് വള്ളിയോത്ത്, ഫാസിൽ കൊല്ലം, റഹൂഫ് മഷ്ഹൂർ, ലത്തീഫ്. ടി.വി, ഫൈസൽ ടി.വി. , ഫാറൂഖ് ഹമദാനി ,  കാസിം അബ്ദുള്ള അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന പ്രവർത്തക സമിതിയംഗവും തൃശൂർ ജില്ലാ വൈസ് പ്രസിഡന്റുമായ ഇല്ല്യാസ് മൗലവി മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നൽകി. താനൂർ മണ്ഡലം വൈസ് പ്രസിഡന്റ് ഹക്കീം മൗലവി വാണിയന്നൂർ പ്രാർത്ഥന നിർവ്വഹിച്ചു. കൊവിഡ് കാലത്ത് നമ്മിൽ നിന്നും വിട പറഞ്ഞ പതിമൂന്ന് മെമ്പർമാർക്ക് വേണ്ടിയും പ്രത്യേകം പ്രാർത്ഥന നിർവ്വഹിച്ചു. കുവൈത്ത് കെഎം. സി.സി. സംസ്ഥാന ജനറൽ സെക്രട്ടറി എം. കെ. അബ്ദുൾ റസാഖ് പേരാമ്പ്ര സ്വാഗതവും എഞ്ചി. മുഷ്താഖ് നന്ദിയും പറഞ്ഞു.

Related News