അടൂരോണം ഓൺലൈൻ നാളെ..

  • 03/09/2020

കുവൈത്ത് സിറ്റി. അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ അടൂരോണം 2020 എന്ന പേരിൽ ഓൺലൈൻ ലൈവ് പരിപാടി സംഘടിപ്പിക്കുന്നു. 2020 സെപ്തംബർ 4 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതൽ Adoor Nri Forum Kuwait Chapter എന്ന FB പേജ് വഴി ഈ പരിപാടി തത്സമയം  സംപ്രേഷണം ചെയ്യുന്നതാണ്.പരിപാടി അടൂർ MLA ശ്രീ. ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നതും രാഷ്ട്രീയ,സാമൂഹിക, സാംസ്കാരിക നിരയിലെ പ്രമുഖർ ആശംസകൾ അർപ്പിക്കുന്നതുമായിരിക്കും.നാടൻ പാട്ട് കലാകാരൻമാരായ  പി.എസ് ബാനർജിയും, ആദർശ് ചിറ്റാറും നയിക്കുന്ന കനൽ ഫോക്ക് മ്യൂസിക്ക് ബാൻഡിൻ്റെ നാടൻപാട്ട്,ഗായകരായ  ചന്ദ്രലേഖ,സുമേഷ് അയിരൂർ എന്നിവരുടെ സംഗീത വിരുന്ന്, ലൈവ് മ്യൂസിക്കൽ ചാറ്റ് ഷോ, ഇൻസ്ട്രമെൻറൽ സോളോ,സിനിമാറ്റിക്ക് ഡാൻസ്,ഇൻസ്ട്രമെൻ്റൽ ഫ്യൂഷൻ തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറും.

Related News