രജിസ്റ്റർ ചെയ്ത എല്ലാ അധ്യാപക അനധ്യാപക ജീവനക്കാരും വാക്സിൻ സ്വീകരിച്ചതായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം.

  • 20/04/2021

കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ അധ്യാപക, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകൾക്കും കൊവിഡ് പ്രതിരോധ കുത്തിവയ്പ് നൽകിയതായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

12 ഗ്രേഡ്  പരീക്ഷകൾ നടത്തുന്നതിനും മേൽ നോട്ടം വഹിക്കുന്നതിനുമായി  വിവിധ ടീമുകളെ തെരഞ്ഞെടുക്കേണ്ടതിനാൽ
പ്രതിരോധ കുത്തിവയ്പെടുക്കേണ്ടത് അനിവാര്യമാണെന്നും വാക്സിൻ സ്വീകരിക്കാത്ത എല്ലാ ഉദ്യോഗസ്ഥൻമാരും ഉടനടി ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നും കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 

നടത്താക്കാനിരിക്കുന്ന പരീക്ഷകൾ കണക്കിലെടുത്ത് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റർമാർക്കും വാക്സിനേഷൻ പ്രക്രിയയിൽ മുൻഗണന നൽകിയിട്ടുണ്ട്.

Related News