കുവൈറ്റ് : കൊറോണ വൈറസ് വ്യാപനം തടയാൻ പൊതുസമ്മേളനങ്ങൾ പരിമിതപ്പെടുത്തുന്നതിനുള്ള നടപടികൾ കുവൈറ്റ് മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അൽ ഹമദ് അൽ സബയുടെ അധ്യക്ഷതയിൽ അൽ സെയ്ഫ് പാലസിൽ യോഗം ചേർന്ന മന്ത്രിസഭ രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും രണ്ടാഴ്ച കൂടി അടച്ചിടാൻ തീരുമാനിച്ചു. സിനിമാശാലകൾ, തിയറ്ററുകൾ, വിവാഹ ഹാളുകൾ എന്നിവ അടച്ചുപൂട്ടൽ, കൂടാതെ എല്ലാ കായിക മത്സരങ്ങളും അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവയ്ക്കാനും തീരുമാനിച്ചു.
പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന സമിതി സമർപ്പിച്ച ശുപാർശകൾ മന്ത്രിസഭ അവലോകനം ചെയ്തിട്ടുണ്ടെന്നും നിരവധി പ്രധിരോധ പ്രവർത്തനങ്ങൾ കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദേശകാര്യ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ഏകോപിപ്പിച്ച് ആഭ്യന്തര മന്ത്രാലയത്തെ എല്ലാത്തരം എൻട്രി വിസകളും നൽകുന്നത് തടയാനും , കുവൈറ്റ് നയതന്ത്ര ദൗത്യങ്ങൾക്ക് വിസ നൽകുന്നത് പരിമിതപ്പെടുത്താനും തീരുമാനിച്ചു. കുവൈറ്റ് ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ട് ഒരു മെഡിക്കൽ പരിശോധനാ കേന്ദ്രമായി ഉപയോഗിക്കാൻ ആരോഗ്യ മന്ത്രാലയത്തെ അനുവദിക്കുന്നതിന് ധനമന്ത്രാലയത്തെ ചുമതലപ്പെടുത്തി. വിദേശ ജോലിക്കാരെ നിരീക്ഷണത്തിൽ നിർത്തുകയോ വീട്ടിൽ തന്നെ തുടരാൻ ഉത്തരവിടുകയോ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കു നിർദ്ദേശം നൽകി.
കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ചിലവ് നികത്താൻ അധിക സാമ്പത്തിക വിഹിതം അനുവദിക്കുന്നതിനായി കരട് നിയമം തയ്യാറാക്കാനും മന്ത്രിസഭ ധനമന്ത്രാലയത്തെ ചുമതലപ്പെടുത്തി. എല്ലാ പൗരന്മാരോടും താമസക്കാരോടും എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്നും അവരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി എല്ലാ ഔദ്യോഗിക മാധ്യമങ്ങളിലും നിരന്തരം പ്രഖ്യാപിക്കുന്ന ആരോഗ്യ നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു. മന്ത്രിസഭാ തീരുമാനങ്ങൾക്ക് അനുസൃതമായി എല്ലാ മുൻകരുതലുകളും പ്രതിരോധ നടപടികളും തുടരാൻ എല്ലാ മന്ത്രാലയങ്ങളോടും ബന്ധപ്പെട്ട അധികാരികളോടും അഭ്യർത്ഥിച്ചു. കുവൈത്ത് സെൻട്രൽ ബാങ്ക് ഗവർണർ ഡോ. മുഹമ്മദ് അൽ ഹഷെൽ പ്രധാനമന്ത്രിക്ക് അയച്ച കത്തും മന്ത്രിസഭ അവലോകനം ചെയ്തു, പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി കുവൈത്തിലെ ബാങ്കുകൾ നൽകിയ സാമ്പത്തിക പിന്തുണയേയും മന്ത്രിസഭ അഭിനന്ദനം അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?