കുവൈത്തിൽ എട്ടു പേർക്കുകൂടി കൊറോണ , ഇതോടെ 80 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

  • 12/03/2020

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ ഇന്ന് എട്ട് പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 80 ആയതായി. പുതിയ കേസുകളിൽ 5 ഈജിപ്ഷ്യൻ പൗരന്മാരും മൂന്ന് സ്വദേശികളുമാണ് . അഞ്ചു പേര് സുഖം പ്രാപിച്ചെന്നും മന്ത്രാലയം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Related News