നാളെ അര്‍ദ്ധരാത്രിയോടെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുമെന്ന് സിവിൽ ഏവിയേഷൻ

  • 12/03/2020

കുവൈത്ത് സിറ്റി : ഇന്നും നാളെയുമായി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തിക്കുമെന്നും വെള്ളിഴായ്ച അർദ്ധരാത്രിക്ക് ശേഷം വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കുമെന്നും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഇന്ന് ആറ് വിമാനങ്ങളിലായി 229 പൗരന്മാര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തി. അതിനിടെ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 100 വിദേശികളെ തടഞ്ഞതായും തിരികെ അവരുടെ മാതൃ രാഷ്ട്രത്തിലേക്ക് തിരിച്ചയച്ചതായും പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related News