കുവൈത്ത് സിറ്റി : കോവിഡ് 19 ഭീഷണിയുടെ മുന്‍കരുതലകളുടെ ഭാഗമായി കുവൈത്ത് സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക്. അണുബാധയുടെ പശ്ചാത്തലത്തിൽ പൊതുഗതാഗത സംവിധാനം നിർത്തിവെക്കാൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന്‍റെ ആവശ്യ പ്രകാരമാണ് പുതിയ നടപടി. വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് ഭീഷണി നേരിടുവാന്‍ അസാധാരണമായ മുൻകരുതൽ നടപടികളാണ് എടുത്ത് വരുന്നത്. പല റൂട്ടുകളിലെ ബസുകളും ഇതിനോടകം സര്‍വീസ് നിര്‍ത്തിയതായാണ് അറിയുവാന്‍ സാധിച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?