ഓരോ ഗവര്‍ണ്ണറേറ്റിലും ഓരോ ബാങ്ക് ബ്രാഞ്ചുകള്‍ തുറക്കും

  • 14/03/2020

കുവൈത്ത് സിറ്റി : ഓരോ ഗവര്‍ണ്ണറേറ്റിലും നേരത്തെ പ്രഖ്യാപിച്ചത് പോലെ ബാങ്കുകളുടെ ഓരോ ബ്രാഞ്ചുകള്‍ മാർച്ച് 12 മുതൽ മാർച്ച് 26 വ്യാഴം വരെ പ്രവര്‍ത്തിക്കുമെന്ന് കുവൈത്ത് ബാങ്ക് ഫെഡറേഷന്‍ ചെയര്‍മാന്‍ അബ്ദുൽ വഹാബ് അൽ മജീദ് പറഞ്ഞു. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്നും ബ്രാഞ്ചുകള്‍ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് വരെ തുറന്നിരിക്കുമെന്ന് അൽ മജീദ് അറിയിച്ചു. രാജ്യത്തെ പണലഭ്യതക്ക് ബുദ്ധിമുട്ടില്ലെന്നും എല്ലാ എടിഎം മെഷീനുകളും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടന്നും ബാങ്കുകളുടെ ഡിജിറ്റല്‍ സേവനം കൂടുതല്‍ ഉപയോഗപ്പെടുത്താനും അദ്ദേഹം അഭ്യര്‍ഥിച്ചു ഉപഭോക്തൃ സേവന നമ്പറുകള്‍ 24 മണിക്കൂറും ലഭ്യമാണെന്നും ബാങ്കുകൾക്കിടയിലുള്ള പ്രാദേശിക പണ കൈമാറ്റവും വിദേശ കൈമാറ്റങ്ങളും ഉൾപ്പെടെയുള്ള ഇലക്ട്രോണിക് സേവനങ്ങള്‍ സാധാരണ നിലയില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related News