covid - 19, കുവൈറ്റ് അതീവ ജാഗ്രതയിൽ. ഷോപ്പിംഗ് മാളുകൾ അടച്ചിടാൻ നിർദ്ദേശം, ക്യു - ആളുകൾ തമ്മിൽ നിശ്ചിത അകലം പാലിക്കണം.

  • 15/03/2020

കുവൈറ്റ് : അടിയന്തിരമായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്  കൊറോണ വ്യാപനം തടയാൻ കൂടുതൽ തീരുമാനങ്ങൾ മന്ത്രാലയം പ്രഖ്യാപിച്ചത് , ഷോപ്പിംഗ് മാളുകൾ, കുട്ടികളുടെ വിനോദ കേന്ദ്രങ്ങൾ, ലേഡീസ് സലൂണുകൾ, ബാർബർഷോപ്പുകൾ എന്നിവ അടച്ചിടുമെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു. കോ ഓപ്പറേറ്റീവ് സൊസൈറ്റികളും റേഷൻ കേന്ദ്രങ്ങളും തുറന്ന് പ്രവർത്തിക്കുമെന്നും , റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവിടങ്ങളിൽ 5 ആളുകൾക്ക് മാത്രമേ ഒരേ സമയത്തു സേവനം നൽകാവൂ എന്നും, കൂടുതൽ ആളുകളുണ്ടെങ്കിൽ വരികളിൽ വ്യക്തികൾ കുറഞ്ഞത് ഒരു മീറ്ററെങ്കിലും ദൂരം പാലിക്കണം എന്നും മന്ത്രാലയം നിഷ്കർഷിക്കുന്നു .

നിലവിൽ പൊതു അവധി പ്രഖാപിച്ചും, പള്ളികളും ഷോപ്പിംഗ് മാളുകളും അടച്ചും, പൊതു ഗതാഗതം , വിവാഹങ്ങൾ, കൂടിച്ചേരലുകൾ എന്നിവ തൽക്കാലത്തേക്ക് നിർത്തിവയ്പ്പിച്ചും കൊറോണ വ്യാപനത്തിനെതിരെ ശക്തമായ തീരുമാനങ്ങളുമായാണ് കുവൈറ്റ് ഗവർമെന്റ് മുന്നോട്ടുപോകുന്നത് , കുവൈത്തിന്റെ പ്രതിരോധ നടപടികളെ അന്താരാഷ്ട്ര മാധ്യമങ്ങൾ പ്രശംസിച്ചിട്ടുണ്ട്, അതിനിടെ ഇന്ന് എട്ട് പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചതോടെ രാജ്യത്ത് 112 പേർക്ക് covid - 19 സ്ഥിരീകരിച്ചു.

വിദേശകാര്യ മന്ത്രി ഷെയ്ഖ് ഡോ. അഹ്മദ് നാസർ മുഹമ്മദ് അൽ സബ, വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ഡോ. സൗദ് അൽ ഹർബി, അൽ മെസ്രെം എന്നിവരോടൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ മന്ത്രലയത്തിന്റെ പ്രധിരോധ പ്രവർത്തനങ്ങളെ വിശദീകരിച്ചു.

വിദേശകാര്യ മന്ത്രി ഷെയ്ഖ് ഡോ. അഹ്മദ് വിദേശത്തുള്ള എല്ലാ കുവൈറ്റ് പൗരന്മാരോടും എംബസികളുമായോ വിദേശകാര്യ മന്ത്രാലയവുമായോ ബന്ധപ്പെടാൻ ആവശ്യപ്പെട്ടു. വിദേശത്തുള്ള എല്ലാ വിദ്യാർത്ഥികളും വീടിനുള്ളിൽ തന്നെ തുടരണമെന്നും, സ്‌കോളർഷിപ്പുകളെ ബാധിക്കില്ലെന്നും മന്ത്രി അൽ ഹർബി വ്യക്തമാക്കി. കുവൈത്ത് വിദ്യാർത്ഥികളിൽ നിന്ന് 8,918 കോളുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related News