രാജ്യത്ത് കർഫ്യൂ ഇല്ല; നിയന്ത്രിതമായ മുന്‍കരുതലുകള്‍ മാത്രമെന്ന് പാര്‍ലിമെന്റ് സ്പീക്കര്‍ മർസൂക്ക് അൽ ഗനേം

  • 15/03/2020

കുവൈത്ത് സിറ്റി: രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടില്ലെന്നും വൈറസ് വ്യാപനം തടയുന്നതിന് ആവശ്യമായ നിയന്ത്രിതമായ മുന്‍കരുതലുകള്‍ മാത്രമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും പാര്‍ലിമെന്റ് സ്പീക്കര്‍ മർസൂക്ക് അൽ ഗനേം പ്രസ്താവിച്ചു. കൊറോണ പ്രതിസന്ധിയുടെ സംഭവവികാസങ്ങളെക്കുറിച്ച് അറിയുന്നതിനായി ദേശീയ അസംബ്ലിയിലെ പതിനാല് അംഗങ്ങളും , പ്രതിരോധമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ മൻസൂർ, ദേശീയ അസംബ്ലി കാര്യ സഹമന്ത്രി മുബാറക് അൽ ഹരിസ് എന്നിവരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കയായിരുന്നു അദ്ദേഹം. വിദേശങ്ങളില്‍ കഴിയുന്ന പൗരന്മാർക്ക് ആവശ്യമായ സൌകര്യങ്ങള്‍ ചെയ്യുവാന്‍ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിരോധ നടപടികളുമായി എല്ലാവരും സഹകരിക്കണമെന്നും ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്നും രാജ്യം ഉടന്‍ കരകയരുമെന്നും അദ്ദേഹം പറഞ്ഞു.

Related News