കൊറോണ വൈറസ് ;പരിശോധനക്കായി ആധുനിക ഉപകരണങ്ങൾ എത്തുന്നു

  • 15/03/2020

കുവൈത്ത് സിറ്റി: മിനിറ്റുകൾ കൊണ്ട് കൊറോണ വൈറസ്​ സാന്നിധ്യം കണ്ടെത്തുന്ന ആധുനിക ഉപകരണം കുവൈത്ത്​ ഇറക്കുമതി ചെയ്യുന്നു.അടുത്ത വ്യാഴാഴ്​ച രാജ്യത്തെത്തുന്ന ഉപകരണം ഞായറാഴ്​ച മുതല്‍​ ഉപയോഗിച്ചുതുടങ്ങുമെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മരുന്ന്​ നിയന്ത്രണ വിഭാഗം അസിസ്​റ്റന്‍റ്​ അണ്ടര്‍ സെക്രട്ടറി ഡോ. അബ്​ദുല്ല അല്‍ ബദര്‍ അറിയിച്ചു. പുതിയ ഉപകരണം എത്തുന്നതോടെ അനാവശ്യമായ കാത്തിരിപ്പിന് വിരാമമാകുമെന്നാണ് കരുതപ്പെടുന്നത്.

Related News