കുവൈറ്റ് : അത്യാവശ്യഘട്ടം വന്നാൽ കൊറോണ വൈറസ് (COVID-19)വ്യാപനം തടയാൻ കർഫ്യു പോലുള്ള കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കാൻ സർക്കാർ മടിക്കില്ലെന്ന്കുവൈത്തിന്റെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അൽ സലേ മുന്നറിയിപ്പ് നൽകി. കൊറോണ വ്യാപനം തടയാൻ മന്ത്രാലയതിന്റെ നിർദ്ദേശങ്ങൾ താമസക്കാർ വേണ്ടപോലെ സ്വീകരിച്ചില്ലെങ്കിൽ രാജ്യവ്യാപകമായി കർഫ്യൂ ഏർപ്പെടുത്താനോ നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്ന പ്രവാസികളെ നാടുകടത്താനോ ഉള്ള തീരുമാനം അന്തിമ ആശ്രയമായി അവശേഷിക്കുന്നുവെന്ന് മന്ത്രി അൽ സലേഹ് മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാത്തതുമൂലം രാജ്യത്തിന്റെ ആരോഗ്യ വ്യവസ്ഥ തകരാൻ സർക്കാർ ഒരിക്കലും അനുവദിക്കില്ല. പൗരന്മാരും പ്രവാസികളും അശ്രദ്ധരാണെങ്കിലോ ഈ നിർദ്ദേശങ്ങൾ ഗൗരവമായി എടുക്കുന്നതിൽ പരാജയപ്പെടുകയോ ചെയ്താൽ, രാജ്യത്തിന് തീർച്ചയായും വ്യത്യസ്ത പ്രതികരണങ്ങളുണ്ടാകും, ”അദ്ദേഹം മുന്നറിയിപ്പ് നൽകി.
പല പ്രവാസികളും മാന്യമായാണ് മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങളെ ഉൾക്കൊള്ളുന്നത് എങ്കിലും ഖേദകരമെന്നു പറയട്ടെ, മറ്റു ചിലരുടെ പെരുമാറ്റം ദുഖകരമാണ് അവർ നിയമനടപടികൾക്ക് വിധേയരാകേണ്ടതുണ്ട്. വാർത്തകൾക്കായി ഔദ്യോഗിക സ്രോതസുകളെ ആശ്രയിക്കേണ്ടതായും വീടിനകത്ത് തന്നെ തുടരേണ്ടതിൻറെയും ആവശ്യകതയെക്കുറിച്ച് മന്ത്രി എല്ലാവരേയും ഓർമ്മിപ്പിച്ചു, ഭക്ഷണ സ്റ്റോക്കിനെക്കുറിച്ച് വിഷമിക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു , ലോകം ഒരു യഥാർത്ഥ പ്രതിസന്ധി നേരിടുന്നുണ്ട് “COVID-19 നെതിരായ പോരാട്ടത്തിൽ കുവൈറ്റ് സർക്കാർ സ്വീകരിച്ച നടപടികൾ ലോകത്തിലെ പല രാജ്യങ്ങളും അനുകരിച്ചു "വെന്നും അദ്ദേഹം പ്രസ്താവിച്ചു
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?