ആരോഗ്യ നിർദ്ദേശങ്ങൾ ലംഘിക്കുന്ന വിദേശികള്‍ക്കെതിരെ നാടുകടത്തല്‍ അടക്കമുള്ള കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം.

  • 16/03/2020

കുവൈത്ത് സിറ്റി: ആഗോളതലത്തില്‍ മനുഷ്യ സമൂഹത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിക്കൊണ്ട് വ്യാപിക്കുന്ന കൊറോണക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സഹകരിക്കണമെന്നും ആരോഗ്യ നിർദ്ദേശങ്ങൾ ലംഘിക്കുന്ന വിദേശികളെ നാടുകടുത്തുന്ന ഉള്‍പ്പടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി അനസ് അൽ സലേഹ് മുന്നറിയിപ്പ് നൽകി.ആരോഗ്യപ്രവര്‍ത്തകരുടെയും സര്‍ക്കാറിന്റെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. സർക്കാർ സ്വീകരിച്ച നടപടികൾ എല്ലാവരുടെയും സുരക്ഷയെ ലക്ഷ്യം വെച്ചുള്ളതാണ്. ആവശ്യമില്ലാതെ രാജ്യ നിവാസികള്‍ വീടിന് പുറത്തേക്ക് പോകാതിരിക്കണമെന്നും മറ്റുള്ളവരുടെ ഉദാസീനത കൊണ്ട് രാജ്യത്തിന്‍റെ ആരോഗ്യ സംവിധാനം തകരാറിലാകുന്നത് ഒരു തരത്തിലും അംഗീകരിക്കാനിവില്ലെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വ്യാപനം തടയാൻ മന്ത്രാലയതിന്റെ നിർദ്ദേശങ്ങൾ താമസക്കാർ വേണ്ടപോലെ സ്വീകരിച്ചില്ലെങ്കിൽ രാജ്യവ്യാപകമായി കർഫ്യൂ പോലുള്ള നിയന്ത്രണങളോ കൊണ്ടുവരാനും സര്‍ക്കാര്‍ മടിക്കില്ലെന്ന് അൽ സലേഹ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ കൂടി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും അത്തരം ആളുകള്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Related News