കുവൈത്ത് സിറ്റി:കൊറോണ വൈറസുമായി ബന്ധപ്പെട്ട് സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശങ്ങളും പ്രതിരോധ നടപടികളും ലംഘിക്കുന്ന കമ്പിനികളുടെയും വാണിജ്യ സ്റ്റോറുകളിടെയും ലൈസൻസുകൾ 2013 ലെ 111 നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം റദ്ധാക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി ഖാലിദ് നാസർ അൽ റൗദാൻ പ്രസ്താവിച്ചു. നിയമലംഘനം നടത്തുന്ന ഇത്തരം സ്ഥാപനങ്ങളുടെ ഫയലുകൾ മരവിപ്പിക്കുകയും കമ്പിനിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ അവരുടെ രാജ്യങ്ങളിലേക്ക് മടക്കി അയക്കുവാൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിനോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. നിരോധന ഉത്തരവ് മറികടന്ന് മത്സ്യ ലേലം നടത്തിയ രണ്ട് കമ്പിനികളുടെ ലൈസൻസ് റദ്ദ് ചെയ്തതായും ആ കമ്പിനികളിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളെ നാട് കടത്തുവാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിതായും ഖാലിദ് നാസർ അൽ റൗദാൻ അറിയിച്ചു.ആരോഗ്യ വകുപ്പിന്റെയും മുൻസിപ്പാലിറ്റിയുടെയും നിർദ്ദേശങ്ങൾ ലംഘിച്ച സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശി തൊഴിലാളികളെ തിരികെ അയക്കുന്നതുമായി ബന്ധപ്പെട്ട ഉചിതമായ മാർഗ്ഗങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയവുമായി തൊഴിൽ മന്ത്രാലയം ചർച്ചകൾ നടത്തിയതായി അധികൃതർ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?