ജനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കർഫ്യുവിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

  • 17/03/2020

കുവൈത്ത് സിറ്റി : ആരോഗ്യവകുപ്പ് അധികൃതരുടെ നിർദേശങ്ങളോടും പ്രതിരോധ പ്രവര്‍ത്തനങ്ങളോടും പൗരന്മാരും വിദേശികളും സഹകരിക്കുന്നില്ലെങ്കില്‍ കർഫ്യു പോലുള്ള നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് കുവൈത്ത് സര്‍ക്കാര്‍ വ്യക്തമാക്കിയതായി അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം വാര്‍ത്താ ലേഖകരോടും ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അൽ സലേഹ് കർഫ്യൂ ലഭ്യമായ ഓപ്ഷനാണെന്നും ജനങ്ങള്‍ പൊതുനിരത്തുകളില്‍ നിന്നും വിട്ടുനിന്നില്ലെങ്കില്‍ കര്‍ശനമായ നടപടികലെടുക്കേണ്ടിവരുമെന്നും പ്രസ്താവിച്ചിരുന്നു. അതിനിടെ കൊറോണ ഭീഷണിയെ തരണം ചെയ്യുവാനുള്ള ശേഷി കുവൈത്തിന്നുണ്ടെന്നും സര്‍ക്കാര്‍ കൃത്യമായി തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്നും പ്രധാനമന്ത്രി ഷെയ്ഖ് സബ ഖാലിദ് അൽ ഹമദ് അൽ സബ പറഞ്ഞു. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് രാജ്യ നിവാസികളുടെ പൂര്‍ണ്ണമായ സഹകരണം ആവശ്യമാണ്. വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളിൽ പങ്കാളിയാകുന്ന വിവിധ വകുപ്പുകളുടെയും സ്വകാര്യമേഖലയുടെ സംഭാവനകളെയും സഹകരണത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

Related News