കൊറോണ; പാർട്ട് ടൈം വീട്ടുജോലിക്കാരെ ഒഴിവാക്കണം : മിനിസ്ട്രി ഓഫ് ഇന്റീരിയർ.

  • 18/03/2020

കുവൈറ്റ് : കൊറോണ വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കാൻ സുരക്ഷാ ഏജൻസി നടപ്പാക്കിയ പ്രതിരോധ സംരക്ഷണ നടപടികളുടെ ഭാഗമായി പാർട്ട് ടൈം വീട്ടുജോലിക്കാരെ ഒഴിവാക്കേണ്ടത് ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഇവർ ജോലി ചെയ്യുമ്പോഴും അവരുമായി കൂടുതൽ സമയം ഇടപഴുകുന്നതും കൊറോണ വൈറസ് വ്യാപനം ഉണ്ടാകാനുള്ള സാധ്യതകളെക്കുറിച്ചും MOI മേജർ ജനറൽ തലാൽ മറാഫി വ്യക്തമാക്കി.

പാർട്ട് ടൈം ജോലിക്കാർ ഏതെല്ലാം സാഹചര്യങ്ങളിൽ നിന്നാണ് വരുന്നതെന്നും അവർ ആരോടെല്ലാമാണ് ഇടപഴുകുന്നതെന്നും അറിയാൻ കഴിയില്ലെന്നും , ഇവരുമായി ഇടപഴുകുമ്പോൾ വൈറസ് വ്യാപനം കുട്ടികളിലേക്കും മുതിർന്നവരിലേക്കും പകരാമെന്നും അതുകൊണ്ടുതന്നെ സ്വദേശികളോടും താമസക്കാരോടും ഇവരെ ഒഴിവാക്കണമെന്നും, പാർട്ട് ടൈം ജോലികൾ നിയമവിരുദ്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മന്ത്രാലയത്തിൻെ നിർദ്ദേശങ്ങൾ സുരക്ഷക്കും രാജ്യത്തിന്റെ പൊതുനന്മ സംരക്ഷിക്കുന്നതിനുമായി എല്ലാവരും സഹകരിക്കണമെന്നും നിയമങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related News