അനധികൃത കൊറോണ വൈറസ് പരിശോധന ഉപകരണങ്ങളുടെ വില്‍പ്പന: വിദേശി അറസ്റ്റില്‍

  • 18/03/2020

കുവൈത്ത് സിറ്റി: അനധികൃത കൊറോണ വൈറസ് പരിശോധന ഉപകരണങ്ങളുടെ വില്‍പ്പന തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് വിദേശിയെ അറസ്റ്റ് ചെയ്തു. വൈറസ് പരിശോധിക്കുവാനുള്ള ഉപകരണങ്ങള്‍ വില്‍ക്കുവാന്‍ ഒരു സ്വകാര്യ കമ്പിനിയേയും അധികാരപ്പെടുത്തിയിട്ടില്ലെന്നും കോവിഡ് പരിശോധനകള്‍ ആരോഗ്യ മന്ത്രാലയം മുഖേന മാത്രമേ രാജ്യത്ത് നടക്കുള്ളൂവെന്നും ഫാർമസ്യൂട്ടിക്കൽ ആന്റ് ഫുഡ് സൂപ്പർവിഷൻ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അബ്ദുല്ല അൽ ബദർ പ്രസ്താവനയിൽ പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ കൂടി ഉയര്‍ന്ന വിലക്ക് അനധികൃത ടെസ്റ്റിംഗ് ഉപകരണങ്ങൾ വിൽക്കുന്നതിടെയാണ് വിദേശി പൌരനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ നടപടികള്‍ക്കായി പ്രതിയെ പ്രോസിക്യൂഷന് കൈമാറി.

Related News