കൊറോണ ഭീഷണി ; വിദ്യാഭാസ സ്ഥാപനങ്ങളുടെ അവധി ആഗസ്​റ്റ്​ 3വരെ നീട്ടി

  • 19/03/2020

കുവൈത്ത്​ സിറ്റി: കുവൈത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ പ്രഖ്യാപിച്ച അവധി ആഗസ്​റ്റ്​ നാലുവരെ നീട്ടിയതായി അധികൃതര്‍ പ്രഖ്യാപിച്ചു . കൊറോണ ​ വൈറസ്​ ഭീതിയെ തുടര്‍ന്ന് മാർച്ച്​ 29 വരെയായിരുന്നു അടച്ചിരുന്നത് ​. ഇത്​ ആഗസ്​റ്റ്​ നാലുവരെ നീട്ടിവെക്കാൻ വ്യാഴാഴ്​ച ​ചേർന്ന മന്ത്രിസഭ യോഗം തീരുമാനിക്കുകയായിരുന്നു.ഈ അധ്യായന വർഷത്തിന്റെ ബാക്കി ഭാഗം ഓഗസ്ത്‌ മുതൽ ഒക്റ്റോബർ വരെയായി പൂർത്തിയാക്കും. പുതിയ അധ്യയന വർഷം ഡിസംബറിലായിരിക്കും ആരംഭിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി. സ്​കൂളുകൾ വഴി കൊറോണ പരന്നാൽ സ്ഥിതി നിയന്ത്രണാതീതമാവുമെന്ന വിലയിരുത്തലി​​െൻറ അടിസ്ഥാനത്തിലാണ്​ ഇക്കാര്യത്തിൽ പരീക്ഷണത്തിന്​ നിൽക്കേണ്ടെന്ന്​ മന്ത്രാലയം തീരുമാനിച്ചത്​. സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ ഉത്തരവ്​ ബാധകമാണ്​.ആഗസ്​റ്റ്​ നാലിനാണ്​ സ്​കൂളുകൾ തുറന്നുപ്രവർത്തിക്കുക.

Related News