ദിവസവും 5 GB ഡാറ്റയും ഫ്രീ കാളും ഒരു മാസത്തേക്ക് സൗജന്യം; താരെക് അൽ-മെസ്രെം.

  • 20/03/2020

കുവൈറ്റ് :കുവൈത്തിലെ മൊബൈൽ കമ്പനികൾ 5 ജിബി പ്രതിദിന ഡാറ്റ ഒരുമാസത്തേക്കു സൗജന്യമായി വാഗ്ദാനം ചെയ്യുന്നതായി സർക്കാർ വക്താവ് താരെക് അൽ-മെസ്രെം അറിയിച്ചു. മാർച്ച് 22 ഞായറാഴ്ച മുതൽ മൂന്ന് മൊബൈൽ ഓപ്പറേറ്റർമാരും ഈ സൗജന്യ സേവനം നൽകുമെന്ന് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി അറിയിച്ചിട്ടുണ്ടെന്നും കൂടാതെ ഈ കാലയളവിൽ ഓരോ നെറ്റ്‌വർക്കും അതെ നെറ്റ് വർക്കിലേക്ക് സൗജന്യ ടോക്ക് ടൈം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

Related News