കുവൈത്ത് സിറ്റി : കോവിഡ് ഭീഷണിയുടെ പാശ്ചാത്തലത്തില്‍ വ്യവസായിക സ്ഥാപനങ്ങളുടേയും ഫ്ലാറ്റുകളുടേയും വാടകയില്‍ ഇളവ് നല്‍കണമെന്ന് റിയല്‍ എസ്റ്റേറ്റ് ഉടമകളോട് പാര്‍ലിമെന്റ് അംഗം മാജിദ് അൽ മുത്തൈരി ആവശ്യപ്പെട്ടു. കൊറോണ വൈറസിന്‍റെ ഭീഷണിയില്‍ രാജ്യത്ത് അസാധാരണമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. മിക്ക കട കമ്പോളങ്ങളും കമ്പിനികളും അടഞ്ഞ് കിടക്കുകയാണ്. രാജ്യ നിവാസികള്‍ മുഴുവന്‍ പ്രതിസന്ധിയില്‍ കഴിയുന്ന ഈ സാഹചര്യത്തില്‍ സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളുടേയും ഫ്ലാറ്റുകളുടെയും വാടകയില്‍ റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ ഇളവ് നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?