കുവൈത്ത് അമീറിന് നന്ദി പറഞ്ഞ് ലോകാരോഗ്യ സംഘടന

  • 20/03/2020

കുവൈത്ത് സിറ്റി : ലോകാരോഗ്യ സംഘടനക്ക് കുവൈത്ത് നല്കിയ സം​ഭാ​വ​നക്ക് ഡബ്ല്യൂ.എച്ച്.ഒ ഡയറക്ടര്‍ ഡോ: ടെദ്രോസ് അഡ്നോം ഗിബ്രയസസ് നന്ദി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് 40 ദ​ശ​ല​ക്ഷം ഡോ​ള​ര്‍ ലോകാരോഗ്യ സംഘടനക്ക് കുവൈത്ത് സംഭാവന ചെയ്തത്. ലോകം ഒന്നായി മഹാമാരിക്കെതിരെ പോരാടുന്ന സമയത്ത് ലഭിച്ച കുവൈത്തിന്‍റെ സഹായം വിലമതിക്കാത്തതാണെന്നും കുവൈത്ത് അ​മീ​ര്‍ ശൈ​ഖ് സ​ബാ​ഹ് അ​ല്‍ അ​ഹ്​​മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹിനും  പ്രത്യേക നന്ദി നേരുന്നതായും . അദ്ദേഹം പറഞ്ഞു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ പ​ട​ർ​ന്നു​പി​ടി​ച്ച കോ​വി​ഡ്​ പ്ര​തി​രോ​ധി​ക്കാ​ൻ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ൾ​ക്ക്​ സാ​മ്പ​ത്തി​ക പി​ന്തു​ണ ന​ൽ​കാ​ൻ അ​മീ​ർ നി​ർ​ദേ​ശം നല്‍കിയതിനെ തുടര്‍ന്നാണ് സഹായം നല്കിയത്. ആ​രോ​ഗ്യ മേ​ഖ​ല​യി​ലും സാ​മ്പ​ത്തി​ക​മാ​യും പി​ന്നാ​ക്കം​നി​ല്‍ക്കു​ന്ന രാ​ജ്യ​ങ്ങ​ളെ സ​ഹാ​യി​ക്കാന്‍ ഈ ​തു​കകള്‍ വി​നി​യോ​ഗി​ക്കു​മെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വൃത്തങ്ങള്‍ സൂ​ചി​പ്പി​ച്ചു.

Related News