കുവൈത്ത് സിറ്റി : ലോകാരോഗ്യ സംഘടനക്ക് കുവൈത്ത് നല്കിയ സംഭാവനക്ക് ഡബ്ല്യൂ.എച്ച്.ഒ ഡയറക്ടര്‍ ഡോ: ടെദ്രോസ് അഡ്നോം ഗിബ്രയസസ് നന്ദി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് 40 ദശലക്ഷം ഡോളര്‍ ലോകാരോഗ്യ സംഘടനക്ക് കുവൈത്ത് സംഭാവന ചെയ്തത്. ലോകം ഒന്നായി മഹാമാരിക്കെതിരെ പോരാടുന്ന സമയത്ത് ലഭിച്ച കുവൈത്തിന്റെ സഹായം വിലമതിക്കാത്തതാണെന്നും കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിനും പ്രത്യേക നന്ദി നേരുന്നതായും . അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളിൽ പടർന്നുപിടിച്ച കോവിഡ് പ്രതിരോധിക്കാൻ ലോകാരോഗ്യ സംഘടന നടത്തുന്ന ഇടപെടലുകൾക്ക് സാമ്പത്തിക പിന്തുണ നൽകാൻ അമീർ നിർദേശം നല്‍കിയതിനെ തുടര്‍ന്നാണ് സഹായം നല്‍കിയത്. ആരോഗ്യ മേഖലയിലും സാമ്പത്തികമായും പിന്നാക്കംനില്‍ക്കുന്ന രാജ്യങ്ങളെ സഹായിക്കാന്‍ ഈ തുകകള്‍ വിനിയോഗിക്കുമെന്നും ലോകാരോഗ്യ സംഘടന വൃത്തങ്ങള്‍ സൂചിപ്പിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?