കുവൈറ്റ് : കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മുൻകരുതൽ നിയമങ്ങളും നിർദ്ദേശങ്ങളും ലംഘിച്ച് ഒത്തുകൂടിയ സംഘത്തെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സെക്യൂരിറ്റി റിലേഷൻസ് ആന്റ് മീഡിയ ജനറൽ അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിൽ, ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശങ്ങളുടെയും നിയമങ്ങളുടെയും ലംഘനങ്ങൾക്കാണ് അറസ്റ്റ്. വിവാഹ പാർട്ടികൾ ഉൾപ്പെടെയുള്ള പാർട്ടികൾ, വിരുന്നുകൾ, സ്വീകരണങ്ങൾ, പൊതു അല്ലെങ്കിൽ സ്വകാര്യ ദിവാനിയകളിലെ ഒത്തുചേരലുകൾ, കൂട്ടം ചേരലുകൾ എന്നിവക്ക് കോറോണയുടെ പശ്ചാത്തലത്തിൽ വിലക്കുണ്ട്, ഈ നിയമലംഘനങ്ങൾക്കാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് മന്ത്രാലയം വ്യക്തമാക്കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?