കുവൈറ്റ് : കൊറോണ വൈറസിനെ പ്രതിരോധിക്കാനായുള്ള മരുന്നുകളും ഉപകരണങ്ങളുമായി ചൈനയിൽനിന്നും കുവൈറ്റ് എയർവെയ്‌സ് ഫ്ലൈറ്റ് കുവൈറ്റിലെത്തി . കൊറോണ വൈറസ് പരിശോധിക്കാൻ ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ ഇറക്കുമതിയിൽ ഉൾപ്പെടുന്നുവെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദർ പറഞ്ഞു, എന്നാൽ ഈ നിമിഷം വരെ ഒരു വാക്സിനും അന്താരാഷ്ട്ര മെഡിക്കൽ അധികൃതർ പരീക്ഷിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടില്ല, അതിനാൽ ഇറക്കുമതിയിൽ വാക്സിനുകൾ ഇല്ല, പുതിയതായി ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ വൈറസ് പരിശോധന നടത്താമെന്നും നാളെമുതൽ ഈ മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ചുതുടങ്ങുമെന്നും, ഇറക്കുമതി നിലവിലെ ആരോഗ്യമന്ത്രാലയത്തിൻറെ കരുതൽ ശേഖരം കൂട്ടുമെന്നും അദ്ദേഹം അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?