440 ഇന്ത്യന്‍ തൊഴിലാളികളെ ഫഹാഹീലില്‍ ക്വോറൻറ്റീൻ ചെയ്തു.

  • 01/04/2020

ഫഹാഹീല്‍: കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് ഫഹാഹീലില്‍ 440 ളം ഇന്ത്യന്‍ തൊഴിലാളികളെ ക്വോറൻറ്റീൻ ചെയ്തു. ക്യാമ്പില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരന് കൊറോണ രോഗ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നാണ് ഹോം ഡെലിവറി മേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടം ക്വോറൻറ്റീൻ ചെയ്തതെന്ന് അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തു.കൂടുതല്‍ വിവരങള്‍ അറിവായിട്ടില്ല.ജനസാന്ദ്രത വളരെ കൂടിയ മേഖലയിലെ കൊവിഡ് കേസ് സമൂഹവ്യാപനം സംബന്ധിച്ച ആശങ്കകൾ വർദ്ധിപ്പിച്ചിട്ടുണ്ട്.അതിനിടെ കുവൈത്തില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ കൊറോണ കേസുകള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 28 കേസുകളില്‍ 24 പേരും ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 59 ആയി

Related News