കുവൈത്ത് സിറ്റി: മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സ്വകാര്യ - വാണിജ്യ വിമാനങ്ങൾ നിർത്തിവച്ചിരിക്കുകയാണെന്ന് രാജ്യത്തെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പത്രക്കുറിപ്പിൽ അറിയിച്ചു. സ്വകാര്യ വിമാനങ്ങള്‍ പറക്കുന്നുവെന്ന വാര്‍ത്തയില്‍ യാതൊരു സത്യാവസ്ഥയുമില്ല. സര്‍ക്കാറിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് നേരത്തെ ചില രാജ്യങ്ങളിലേക്ക് ചാര്‍ട്ടര്‍ വിമാന സര്‍വീസുകള്‍ അനുവദിച്ചതെന്നും ഡിജിസിഎ പറഞ്ഞു. മാർച്ച് 11 മുതൽ കുവൈത്തിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. കോവിഡ് 19 ൻറെ പശ്ചാത്തലത്തില്‍ നേരത്തെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള കാർഗോ വിമാനങ്ങൾ ഒഴികെയുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവെച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?