കോവിഡ് വ്യാപനം കുറഞ്ഞു; ഡല്‍ഹിയില്‍ സെപ്തംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കും

  • 27/08/2021


ഡല്‍ഹി: കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുക. 6 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍ 8 മുതലും ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.പ്രതിദിനം 100 താഴെ കേസുകള്‍ മാത്രമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഗുജറാത്തില്‍ സെപ്തംബര്‍ മുതല്‍ സ്‌കൂളുകള്‍ തുറക്കും. കോവിഡ് വ്യാപനം നേരിയ രീതിയില്‍ കുറഞ്ഞ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. 6,7,8 ക്ലാസുകളാണ് ആദ്യ ഘട്ടത്തില്‍ തുറക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും അടച്ചത്. അനിന് ശേഷം ഈ വര്‍ഷം ജനുവരിയില്‍ 10,12 ക്ലാസുകള്‍ വീണ്ടും തുറന്നെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് അടക്കുകയായിരുന്നു.

തമിഴ്‌നാട്ടില്‍ സ്‌കൂളുകളും കോളേജുകളും സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.സ്‌കൂളുകള്‍ ആദ്യ ഘട്ടത്തില്‍ 9 മുതല്‍ 12 വരെ ക്ലാസുകളാണ് തുറക്കുക. കോവിഡ് സാഹചര്യം പരിശോധിച്ച് കൂടുതല്‍ കൂടുതല്‍ ക്ലാസുകള്‍ തുറക്കുന്നകാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നേരത്തെ പുറത്തിറക്കിയിരുന്നു.അധ്യാപക ദിനത്തിന് മുമ്ബായി രാജ്യത്തെ എല്ലാ സ്‌കൂള്‍ അധ്യാപകര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അധ്യാപകര്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ കേന്ദ്രം 2 കോടി അധിക വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു.അധ്യാപകരെ മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തി വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പറഞ്ഞു. പരാമവധി അധ്യാപകര്‍ക്ക് സെപ്റ്റംബര്‍ അഞ്ചിന് മുമ്ബ് വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ ശ്രമിക്കണം അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു. ഇംഗ്ലീഷ് സിലബസില്‍ നിന്ന് മഹേശ്വതാ ദേവിയുടെ 'ദ്രൗപതി' ഒഴിവാക്കി; ഡല്‍ഹി സര്‍വകലാശാലയിലെ പുതിയ വിവാദം 

ഡല്‍ഹി സര്‍വകലാശാലയിലെ ബി.എ. (ഓണേഴ്‌സ്) ഇംഗ്ലീഷ് ബിരുദ കോഴ്‌സിന്റെ സിലബസില്‍ നിന്ന് പ്രശസ്ത എഴുത്തുകാരി മഹാശ്വേതാ ദേവിയുടെ ചെറുകഥ 'ദ്രൗപദി' ഒഴിവാക്കാന്‍ തീരുമാനിച്ച് അക്കാദമിക് കൗണ്‍സില്‍. 12 മണിക്കൂറോളം നീണ്ട യോഗത്തില്‍ അംഗങ്ങളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് 202223 അദ്ധ്യയന വര്‍ഷം മുതല്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനും നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് അനുമതി നല്‍കാനും കൗണ്‍സില്‍ തീരുമാനിച്ചു.

ഇംഗ്ലീഷ് ബിരുദ കോഴ്‌സില്‍ അഞ്ചാം സെമസ്റ്ററിന്റെ സിലബസില്‍ നിന്നാണ് മഹാശ്വേതാ ദേവിയുടെ ചെറുകഥ നീക്കം ചെയ്യുന്നത്. എന്നാല്‍ ഈ നീക്കത്തിനെതിരെ അക്കാദമിക് കൗണ്‍സിലിലെ 14 അംഗങ്ങളെങ്കിലും ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയതായി ഡല്‍ഹി സര്‍വകലാശാല വൃത്തങ്ങള്‍ അറിയിക്കുന്നു. ദളിത് എഴുത്തുകാരായ ബാമ, സുകര്‍ത്താരിണി എന്നിവരുടെ രചനകളും സിലബസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഫാക്കല്‍റ്റികള്‍, കോഴ്‌സ് കമ്മിറ്റി, സ്റ്റാന്‍ഡിങ് കമ്മിറ്റി തുടങ്ങിയ നിയമപരമായ സ്ഥാപനങ്ങളെ മറികടന്നാണ് ഈ സിലബസ് മാറ്റം സംബന്ധിച്ച തീരുമാനം മേല്‍നോട്ട സമിതി കൈക്കൊണ്ടതെന്നും ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ് എന്നും അക്കാദമിക് കൗണ്‍സില്‍ അംഗം മിഥുരാജ് ധൂസിയ പ്രതികരിച്ചു.

'ഒരു ആദിവാസി വനിതയെക്കുറിച്ചുള്ള മഹാശ്വേതാ ദേവിയുടെ ചെറുകഥ സിലബസില്‍ നിന്ന് നീക്കം ചെയ്തു. സിലബസില്‍ മാറ്റം വരുത്തിയ ഭാഗങ്ങളുമായി ബന്ധപ്പെട്ട വകുപ്പില്‍ നിന്നുള്ള വിദഗ്ദ്ധരാരും മേല്‍നോട്ട സമിതിയില്‍ ഉണ്ടായിരുന്നില്ല എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. സിലബസില്‍ വരുത്തിയ ഈ മാറ്റങ്ങള്‍ക്ക് പിന്നില്‍ യാതൊരു യുക്തിയുമില്ല', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ കാര്യത്തിലും വിശദമായ ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയില്ലെന്ന് മഥുരാജ് ധൂസിയ ആരോപിക്കുന്നു. അക്കാദമിക് കൗണ്‍സിലിലെ തെരഞ്ഞെടുക്കപ്പെട്ട 26 അംഗങ്ങളില്‍ 16 പേരും ദേശീയ വിദ്യാഭ്യാസ നയവും നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളും നടപ്പാക്കാനുള്ള തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തി. പ്രധാനപ്പെട്ട സ്റ്റാറ്റിയൂട്ടറി ബോഡികളിലെ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരോട് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ പ്രതികരണം തേടിയിട്ടില്ല എന്ന് അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍ വിയോജനക്കുറിപ്പില്‍ വ്യക്തമാക്കി.

2020ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന് മുമ്ബ് ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായി വിശദമായ ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും 202223 അദ്ധ്യയന വര്‍ഷം വിദ്യാഭ്യാസ നയം നടപ്പാക്കുമെന്ന തീരുമാനം അടിസ്ഥാനരഹിതമാണെന്നും അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍ പറയുന്നു. ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച റിപ്പോര്‍ട്ട് കോഴ്‌സ് കമ്മിറ്റി, സ്റ്റാഫ് കൗണ്‍സിലുകള്‍, ഫാക്കല്‍റ്റികള്‍ തുടങ്ങിയ സ്റ്റാറ്റിയൂട്ടറി ബോഡികളില്‍ വിശദമായ ചര്‍ച്ചയ്ക്ക് വിധേയമാക്കിയതിന് ശേഷം മാത്രമേ അക്കാദമിക് കൗണ്‍സിലില്‍ പരിഗണിക്കാന്‍ പാടുള്ളൂ എന്നും അംഗങ്ങള്‍ വിയോജനക്കുറിപ്പില്‍ വ്യക്തമാക്കി.

Related News