അഞ്ജു ബോബി ജോർജിന് വേൾഡ് അത്ലറ്റിക്സിന്റെ ‘വുമൺ ഓഫ് ദി ഇയർ’ പുരസ്‌കാരം

  • 02/12/2021

മൊ​ണാ​ക്കോ:വേള്‍ഡ് അത്‌ലറ്റിക്‌സിന്റെ ഈ വര്‍ഷത്തെ ‘വുമണ്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരം മുന്‍ ലോങ് ജമ്പ് താരവും പരിശീലകയുമായ അഞ്ജു ബോബി ജോർജിന്. കായികരംഗത്ത് ഇപ്പോഴും നൽകികൊണ്ടിരിക്കുന്ന സേവനങ്ങൾക്കാണ് ബഹുമതി.
2003ലെ ​ലോ​ക അ​ത്‍​ല​റ്റി​ക് ചാം​പ്യ​ൻ​ഷി​പ്പി​ൽ അ​ഞ്ജു വെ​ങ്ക​ലം നേ​ടി​യി​രു​ന്നു. ലോ​ക അ​ത്‍​ല​റ്റി​ക്സി​ൽ മെ​ഡ​ൽ നേ​ടി​യി​ട്ടു​ള്ള ഏ​ക ഇ​ന്ത്യ​ൻ താ​ര​വു​മാ​ണ്. ബം​ഗ​ളൂ​രു​വി​ൽ അ​ത്‌​ല​റ്റി​ക്‌​സ് അ​ക്കാ​ദ​മി സ്ഥാ​പി​ച്ച് 2016 മു​ത​ല്‍ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി വ​രി​ക​യാ​ണ് അ​വ​ർ. ഇ​ന്ത്യ​ന്‍ അ​ത്‌​ല​റ്റി​ക്‌​സ് ഫെ​ഡ​റേ​ഷ​ന്‍റെ സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റുമാ​ണ്.
അഞ്ജുവിനൊപ്പം നോര്‍വെയുടെ കാര്‍സ്റ്റന്‍ വാര്‍ഹോം വേള്‍ഡ് അത്‌ലറ്റിക്‌സിന്റെ ഈ വര്‍ഷത്തെ മികച്ച പുരുഷ താരമായും ജമൈക്കയുടെ എലൈന്‍ തോംപ്‌സൺ വനിത താരമായും തിരഞ്ഞെടുക്കപ്പെട്ടു.

Related News