സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍, പരിശോധന ശക്തമാക്കാന്‍ ഒരുങ്ങി പൊലീസ്

  • 22/01/2022

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കേ, തിരുവനന്തപുരത്ത് നാളെ അര്‍ദ്ധരാത്രി നഗരാതിര്‍ത്തി അടച്ച്‌ പരിശോധന ശക്തമാക്കാന്‍ ഒരുങ്ങി പൊലീസ്. കര്‍ശന പരിശോധനയ്ക്ക് ശേഷം മാത്രമേ നഗരത്തിന് അകത്തേയ്ക്കും പുറത്തേയ്ക്കും കടത്തിവിടുകയുള്ളൂവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. അനാവശ്യ യാത്ര നടത്തുന്നവര്‍ക്കെതിരെ കേസെടുക്കും.

ഞായറാഴ്ചയും ശക്തമായ പരിശോധന നടത്തും. മാളുകള്‍ ഉള്‍പ്പെടെ ആളുകള്‍ കൂട്ടം കൂടാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും പരിശോധന ശക്തമാക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. അവശ്യസര്‍വീസില്‍ ഉള്‍പ്പെടുന്നവര്‍ ഐഡി കാര്‍ഡ് കാണിക്കണം.

സംസ്ഥാനത്ത് എറണാകുളത്തും തിരുവനന്തപുരത്തുമാണ് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്.തിരുവനന്തപുരത്ത് 7896 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്ത് 7339 പേര്‍ക്ക് കൂടി വൈറസ് ബാധ കണ്ടെത്തി. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 43.76 ശതമാനമാണ്.

Related News