സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രം; സർക്കാർ ആശുപത്രികളിലെ കിടക്കകള് നിറയുന്നു, പ്രതിസന്ധി

  • 24/01/2022

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നതിനിടെ ചികിത്സ പ്രതിസന്ധിയും രൂക്ഷമാക്കുന്നു. കോഴിക്കോട്ടും ആലപ്പുഴയിലും കൊവിഡ് ചികിത്സ പ്രതിസന്ധി രൂക്ഷമായി. കോഴിക്കോട് സ്വകാര്യ- സർക്കാർ ആശുപത്രികളിലും ആലപ്പുഴ, തിരുവനന്തപുരം, മെഡിക്കൽ കോളേജ് ആശുപത്രിയിലും കിടക്കകൾ ഏതാണ്ട് നിറഞ്ഞ അവസ്ഥയാണ്. എറണാകുളം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ പകുതിയിൽ അധികം കിടക്കകളും കൊവിഡ് രോഗികളെ കൊണ്ട് നിറഞ്ഞു.

തിരുവനന്തപുരം മെഡിക്കൽ കോളേജിലും കിടക്കകൾ നിറഞ്ഞു. ആകെ ഉള്ള 25 ഐസിയു ബെഡുകളും, 226 കൊവിഡ് കിടക്കകകളും നിറഞ്ഞു. കൂടുതൽ രോഗികൾ ഡിസ്ചാർജ് ആയില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആരോഗ്യപ്രവർത്തകർക്കിടയിൽ കൊവിഡ് വ്യാപനവും രൂക്ഷമാണ്. 100ൽ അധികം നഴ്‌സുമാർക്കും 30 ഡോക്ടർമാർക്കും ഇതിനകം കൊവിഡ് സ്ഥിരീകരിച്ചു. 

കൂടുതൽ ഐസിയു ബെഡുകൾ സജ്ജമാക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. 18 ബെഡുകൾ ഉള്ള ഐസിയു ഒരുക്കും. സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെ വിവരങ്ങൾ എത്രയും വേഗം അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് നിർദേശം നൽകിയത്. ജില്ലയിലെ ചുരുക്കം ചില ആശുപത്രികളാണ് ഇതുവരെ കിടക്കളുടെ വിവരം അറിയിച്ചത്.

Related News