സോളാർ ഇടപാടിൽ വിഎസ്സിന്റെ പരാമർശത്തിനെതിരെ ഉമ്മൻചാണ്ടിക്ക് അനുകൂല വിധി

  • 24/01/2022

തിരുവനന്തപുരം: സോളാർ ഇടപാടിൽ ഉമ്മൻചാണ്ടി അഴിമതി നടത്തിയെന്ന വിഎസ്സിന്റെ പരാമർശത്തിനെതിരെയുള്ള ഹർജിയിൽ ഉമ്മൻചാണ്ടിക്ക് അനുകൂല വിധി. വിഎസ് ഉമ്മൻചാണ്ടിക്ക് 10,10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതി ഉത്തരവിട്ടു. 

2013 ഓഗസ്തിൽ ഒരു സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഉമ്മൻചാണ്ടിക്കെതിരേയുള്ള വിഎസ്സിന്റെ അഴിമതി ആരോപണം. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഒരു കമ്പനി ഉണ്ടാക്കി അഴിമതി നടത്തിയെന്നായിരുന്നു വി.എസിന്റെ ആരോപണം. ഇതിനെതിരെയാണ് ഉമ്മൻ ചാണ്ടി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

Related News