അതിതീവ്ര വ്യാപന ഘട്ടത്തിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയരും; ചികിൽസ പ്രതിസന്ധിയില്ല: ആരോഗ്യമന്ത്രി

  • 24/01/2022

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനമുണ്ടായ സാഹചര്യത്തിൽ രോഗികളുടെ എണ്ണം ഇനിയും കൂടുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പ്രതിദിന രോഗികളുടെ എണ്ണം നിലവിൽ ഉള്ളതിനേക്കാൾ ഉയർന്നേക്കുമെന്നും മുന്നറിയിപ്പ്. മൂന്നാം തരംഗം നേരിടുന്നതിന് ആരോഗ്യവകുപ്പ് സുസജ്ജമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിലവിൽ സർക്കാർ ആശുപത്രികളിൽ കിടക്കകളും തീവ്രപരിചരണത്തിനുള്ള ഐ സി യു , വെന്റിലേറ്റർ സൗകതര്യങ്ങളും ആവശ്യത്തിന് ഒരുക്കിയിട്ടുണ്ട്. ഇവ പൂർണതോതിൽ നിറയുന്ന അവസ്ഥ ഉണ്ടായിട്ടില്ല. 

മരുന്നുകൾ ആവശ്യത്തിന് സ്റ്റോക്ക് ഉണ്ടെന്നും മന്ത്രി പറഞ്ഞു.സ്വകാര്യ ആശുപത്രികളോട് കൃത്യമായി വിവരം അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് ചികിൽസയിൽ സ്വകാര്യ മേഖലയുടെ സഹകരണം ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗികൾക്കായി മാറ്റിവച്ച 40 ഐ സി യു കടക്കകളിൽ 20 എണ്ണത്തിൽ മത്രമാണ് രോഗികൾ ഉള്ളത്. ആലപ്പുഴയിൽ 11പേരാണ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലുള്ളത്. രോഗികൾ ഇല്ലാത്ത നോൺ കൊവിഡ് ഐസി യു ബെഡുകൾ ഘട്ടം ഘട്ടമായി കോവിഡ് ചികിത്സയ്ക്കായി മാറ്റും. എന്നാൽ നോൺ കൊവിഡ് രോഗികളെ ഇതിനുവേണ്ടി ഒഴിപ്പിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Related News