കൊവിഡ് വാക്‌സിൻ വിതരണത്തിൽ മാതൃക; കേരളത്തെ പ്രകീർത്തിച്ച് ഗവർണർ

  • 25/01/2022

തിരുവനന്തപുരം: കൊവിഡ് വാക്‌സിൻ വിതരണത്തിൽ കേരളത്തെ അഭിനന്ദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എൺപത് ശതമാനം പേർക്ക് വാക്‌സിൻ നൽകിയ കേരളം രാജ്യത്തിന് മാതൃകയാണെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഗവർണർ പറഞ്ഞു. ഈ ഉത്തമ മാതൃക ഉന്നത വിദ്യാഭ്യാസ രംഗത്തും പ്രാവർത്തികമാക്കാൻ ശ്രമിക്കണമെന്നും ഗവർണർ സന്ദേശത്തിൽ പറഞ്ഞു.

അതേസമയം, കൊവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രതയെ നേരിടുന്നതിന് 'ഒമിക്രോൺ ജാഗ്രതയോടെ പ്രതിരോധം' എന്ന പേരിൽ ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. കൊവിഡ് ബാധിതരുടെ ഗൃഹ പരിചരണം, വയോജന സംരക്ഷണവും പരിപാലനവും, കോവിഡ് കാലത്തെ കുട്ടികളുടെ പരിചരണം, സർക്കാർ കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയിരിക്കുന്ന വിവിധ കൊവിഡ് പ്രതിരോധ, ചികിത്സാ സംവിധാനങ്ങൾ എന്നിവയെ കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനാണ് ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.

Related News