നാളെ ലോക്ഡൗൺ സമാന നിയന്ത്രണം; പരിശോധന കർശനമാക്കാൻ നിർദേശം; പുറത്തിറങ്ങുന്നവർ കാരണം വ്യക്തമാക്കുന്ന രേഖകൾ കരുതണം

  • 29/01/2022

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നാളെ സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങൾ. അത്യാവശ്യ യാത്രകൾ മാത്രമേ അനുവദിക്കൂ. പുറത്തിറങ്ങുന്നവർ കാരണം വ്യക്തമാക്കുന്ന രേഖകളോ സത്യവാങ്മൂലമോ കയ്യിൽ കരുതണം.

നിരത്തുകളിൽ പരിശോധന കർശനമാക്കും. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി എടുക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുത്തും. വാഹനം പിടിച്ചെടുക്കും. വിവാഹ, മരണാനന്തര ചടങ്ങുകളിൽ 20 പേർ മാത്രമേ പങ്കെടുക്കാവൂ. പഴം, പച്ചക്കറി, പലവ്യഞ്ജനം, പാൽ, മീൻ, ഇറച്ചി എന്നിവ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും. ഹോട്ടലിലും ബേക്കറിയിലും പാഴ്‌സൽ മാത്രമേ അനുവദിക്കൂ.

മാധ്യമ സ്ഥാപനങ്ങൾ, മരുന്നുകടകൾ, ആംബുലൻസ് എന്നിവയ്ക്ക് തടസ്സമില്ല. ചികിത്സ, വാക്‌സിനേഷൻ എന്നിവയ്ക്കും യാത്രയാകാം. അടിയന്തര സാഹചര്യത്തിൽ വർക് ഷോപ്പുകൾ തുറക്കാം. ദീർഘദൂര ബസുകളും ട്രെയിനുകളും സർവീസ് നടത്തും.

Related News