സംസ്ഥാനത്ത് പരിശോധിച്ചതിൽ രണ്ടിൽ ഒരാൾക്ക് കോവിഡ്; കേരളത്തിൽ ഇന്നും അരലക്ഷം കടന്ന് പ്രതിദിന രോഗികൾ

  • 30/01/2022

തിരുവനന്തപുരം: കേരളത്തിൽ 51,570 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9704, തൃശൂർ 7289, തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട് 3872, കൊല്ലം 3836, പാലക്കാട് 3412, ആലപ്പുഴ 2861, മലപ്പുറം 2796, പത്തനംതിട്ട 2517, കണ്ണൂർ 1976, ഇടുക്കി 1565, വയനാട് 1338, കാസർകോട് 769 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,366 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,27,362 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 5,14,734 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിലും 12,628 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1259 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നിലവിൽ 3,54,595 കോവിഡ് കേസുകളിൽ, 3.4 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 87 മരണങ്ങളും സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 374 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 53,666 ആയി.

Related News