ദിലീപ് കൈമാറിയ ഫോണുകളെല്ലാം പരിശോധിച്ച് കോടതി

  • 01/02/2022

കൊച്ചി: ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും തന്റെ കൈയിൽ ഇല്ലെന്ന് ദിലീപ് പറഞ്ഞ ഫോണിന്റെ വിവരങ്ങൾ ഹൈക്കോടതിയ്ക്ക് കൈമാറി പ്രോസിക്യൂഷൻ. ഈ ഫോണിൽനിന്ന് 2,000 കോളുകൾ വിളിച്ചു എന്നതടക്കമുള്ള വിവരങ്ങളാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയ്ക്ക് കൈമാറിയത്. അതിനിടെ, ദിലീപ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറിയ ഫോണുകളെല്ലാം കോടതി പരിശോധിച്ചു.

പ്രോസിക്യൂഷൻ ആവശ്യപ്പെട്ട ഫോണുകളിൽ മൂന്നെണ്ണം ദിലീപ് കൈമാറിയിട്ടില്ലെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. പ്രതിയുടെ കസ്റ്റഡി ആവശ്യമാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. തുടർന്നാണ് മുദ്രവെച്ച കവറിൽ ദിലീപ് രജിസ്ട്രാർ ജനറലിന് സമർപ്പിച്ച ഫോണുകൾ ഹാജരാക്കാൻ കോടതി നിർദേശം നൽകിയത്. ഇതോടെ ഫോണുകൾ സംബന്ധിച്ച ആശയക്കുഴപ്പത്തിൽ വ്യക്തത വരുമെന്നാണ് കരുതുന്നത്. 

അതേസമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഒരുമാസത്തിനകം പൂർത്തിയാക്കണമെന്ന് വിചാരണ കോടതി ഉത്തരവിട്ടു. അന്വേഷണം പൂർത്തിയാക്കാൻ ആറുമാസത്തെ സമയം വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. ഒരുമാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതിയുടെ നിർദേശം. വിചാരണ കോടതിയുടെ വിധിക്കെതിരേ പ്രോസിക്യൂഷൻ അപ്പീൽ സമർപ്പിച്ചേക്കും. 

Related News