കുവൈത്തിലെ ഗതാഗതകുരുക്ക്; 3 പിരീഡുകളാക്കി ജോലി സമയം ക്രമീകരിക്കുന്നതിനെ കുറിച്ച് മന്ത്രാലയം പഠിക്കുന്നു

  • 11/10/2022

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ബാധിക്കാത്ത തരത്തിൽ സിവിൽ സർവീസ് കമ്മീഷനുമായി ഏകോപിപ്പിച്ച് ഗതാഗതക്കുരുക്കിന് എന്തെങ്കിലും പരിഹാരം കണ്ടെത്താനുള്ള പരിശ്രമങ്ങളുമായി വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥർ. 3 പിരീഡുകളാക്കി ജോലി സമയം ക്രമീകരിക്കുന്നതിനെ കുറിച്ചാണ് ആലോചനകൾ നടക്കുന്നത്. മറ്റ് രാജ്യങ്ങളിൽ നിന്ന് സ്വീകരിച്ച ഫ്ലെക്സിബിൾ വർക്കിംഗ് സിസ്റ്റം ഗതാഗതക്കുരുക്കിന് പരിഹാരം കാണുമെന്നാണ് പ്രതീക്ഷകൾ. 

മൂന്ന് പിരീഡുകളാക്കിയാണ് ജോലി സമയം ക്രമീകരിക്കുക

ആദ്യ പിരീഡ് രാവിലെ 7 മണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് 2 മണിക്ക് അവസാനിക്കും. ജീവനക്കാരന് ഗ്രേസ് പിരീഡിൽ നിന്ന് 7:30 വരെ ആനുകൂല്യം ലഭിക്കും.

രണ്ടാമത്തെ പിരീഡ് രാവിലെ എട്ടിന് ആരംഭിച്ച് വൈകുന്നേരം മൂന്നിന് അവസാനിക്കും.

രാവിലെ ഒമ്പതിന് ആരംഭിച്ച് വൈകുന്നേരം നാല് മണിക്ക് അവസാനിക്കുന്നതാണ് മൂന്നാമത്തെ പിരീഡ്.

വിദ്യാഭ്യാസ മന്ത്രാലയം ഈ നിർദ്ദേശത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. നിലവിൽ എല്ലാ വശങ്ങളിൽ പഠിച്ചുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ പാഠ്യപദ്ധതിയിൽ ട്രാഫിക് ബോധവൽക്കരണ പരിപാടികൾ ഉൾപ്പെടുത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News