ഇന്ത്യൻ രൂപയിൽ നിന്ന് കുവൈറ്റ് ദിനാറിലേക്കുള്ള കറൻസി പരിവർത്തനത്തിന്റെ ശില്പി ഫഖ്രി ഷെഹാബ് അന്തരിച്ചു

  • 11/10/2022


കുവൈറ്റ് സിറ്റി : ഇന്ത്യൻ രൂപയിൽ നിന്ന് കുവൈറ്റ് ദിനാറിലേക്കുള്ള കറൻസി പരിവർത്തനത്തിന്റെ ശില്പിയായ സാമ്പത്തിക വിദഗ്ധൻ ഫഖ്രി ശിഹാബ് അന്തരിച്ചു. ബസ്രയിൽ ജനിച്ച്  ലണ്ടനിൽ വിദ്യാഭ്യാസം പൂർത്തിയാക്കുകയും ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടുകയും ചെയ്ത ഫഖ്രി ഷെഹാബ്  ഹിസ് ഹൈനസ് ഷെയ്ഖ് ജാബർ അൽ-അഹമ്മദുമായുള്ള അടുത്ത ബന്ധത്തിന് ശേഷം 1959-ൽ കുവൈറ്റ് പൗരത്വം നേടി. 

മോണിറ്ററി കൗൺസിൽ അംഗവും പനാമ സർക്കാരിന്റെ ഉപദേശകനും ടോക്കിയോയിലും ലണ്ടനിലുമുള്ള ജാപ്പനീസ് “മാറ്റ്സുയി” കമ്പനിയുടെ ഉപദേശകനുമായിരുന്നു, കുവൈറ്റിനെയും പുറംലോകത്തെയും സാമ്പത്തികമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായിരുന്നു അദ്ദേഹം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News