കഞ്ചാവ് ഒളിപ്പിച്ചിരുന്നത് കുട്ടികളുടെ കളറിം​ഗ് ബുക്കിനുള്ളിൽ; പിടിച്ചെടുത്ത് കുവൈറ്റ് കസ്റ്റംസ്

  • 11/10/2022

കുവൈത്ത് സിറ്റി: യൂറോപ്യൻ രാജ്യത്ത് നിന്ന് എത്തിച്ച കുട്ടികളുടെ കളറിംഗ് ബുക്കുകളുടെ ഉള്ളിൽ ഒളിപ്പിച്ച കഞ്ചാവ് പിടികൂടി. ഏകദേശം 200 ഗ്രാം തൂക്കമുള്ള 5 കഞ്ചാവ് വാക്സ് ആണ് എയർ കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് പിടിച്ചെടുത്തത്. ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷനും കസ്റ്റംസ് സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റും സഹകരിച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി പ്രതി അറസ്റ്റിലായത്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഡയറക്ടർ ജനറൽ സുലൈമാൻ അൽ ഫഹദ്  ഇരു വിഭാ​ഗങ്ങളുടെയും സംയുക്ത പരിശ്രമത്തെ അഭിനന്ദിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News