സാൽമിയയിൽ ശമ്പളം നിഷേധിച്ചതിനെ തുടർന്ന് 13 പ്രവാസികൾ ആത്മഹത്യാ ഭീഷണി മുഴക്കി

  • 12/10/2022

കുവൈറ്റ് സിറ്റി : കരാർ കമ്പനി ശമ്പളം നിഷേധിച്ചതിനെ തുടർന്ന് 13 പ്രവാസികൾ സാൽമിയയിലെ കെട്ടിടത്തിന്റെ 25ആം നിലയിൽനിന്ന്   നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കി. തുടർന്ന്  ഇവരെയെല്ലാം സുരക്ഷാസേന നിയന്ത്രണത്തിലാക്കി. 13 പ്രവാസികളും ഒരേ രാജ്യക്കാരാണെന്നും ഒരു കരാർ കമ്പനിയുടെ വാണിജ്യ സന്ദർശന വിസയിലാണ് രാജ്യത്ത് പ്രവേശിച്ചതെന്നും ,  കമ്പനിയിൽ ദിവസ വേതനത്തിനാണ് എല്ലാവരും ജോലി ചെയ്യുന്നതെന്നും വൃത്തങ്ങൾ അറിയിച്ചു.  

ബാക്കിയുള്ള എല്ലാ കുടിശ്ശികയും തീർത്ത് അവരെ രാജ്യത്ത് നിന്ന് നാടുകടത്താനും രാജ്യത്തേക്ക് തിരികെ പ്രവേശിക്കുന്നത് തടയാനും നിർദ്ദേശം നൽകിയതായി വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരെ നിയമിച്ച കമ്പനിക്കെതിരെ നിയമനടപടികളും സ്വീകരിക്കുന്നുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News