ദേശാടന പക്ഷികള്‍ക്ക് ഇടത്താവളമായി മാറി കുവൈത്ത്

  • 15/10/2022

കുവൈത്ത് സിറ്റി: ദേശാടന പക്ഷികള്‍ക്ക് ഇടത്താവളമായി മാറി കുവൈത്ത്. പതിനഞ്ച് ഇനം ദേശാടന പക്ഷികളാണ് കുവൈത്തിലേക്ക് പറന്നെത്തിയത്. ദേശാടന പക്ഷികളുടെ യാത്ര അവസാനിക്കുന്നതിന് മുമ്പുള്ള വിശ്രമ സ്ഥലമായാണ് കുവൈത്ത് മാറുന്നത്. പരിസ്ഥിതി പ്രവർത്തകരും പക്ഷി സ്നേഹികളും പറയുന്നത് പ്രകാരം മൂന്ന് ഗേറ്റുകളിലൂടെയാണ് പക്ഷികള്‍ രാജ്യത്തേക്ക് പ്രവേശിച്ചത്, പ്രത്യേകിച്ച് ജഹ്‌റ റിസർവും പരിസരത്തേക്കാണ് എത്തിയിരിക്കുന്നത്. 

ജഹ്‌റ റിസർവ്, റബീഹിലെ അഗ്രികൾച്ചർ അതോറിറ്റിയുടെ ഗാർഡന്‍, സബാഹ് അൽ സലേം പ്രദേശങ്ങളിലായി ഹൂപ്പോ, പിറ്റ്‌കാറ്റ്, കോർസോ, ഗ്രേറ്റ് വൈറ്റ് ഹെറോൺ, വാർവാർ, ലാവ, ലിറ്റിൽ ഗ്രെബ്, മൈന, ആർട്ടിക് ഡ്രോമെഡറി, പർപ്പിൾ ഹെറോൺ, വൈറ്റ് ചീക്കഡ് ബുൾബുൾ എന്നീ പക്ഷികളെയാണ് നിരീക്ഷിച്ചിട്ടുള്ളത്. നേരത്തെ, കുബ്ബാർ ദ്വീപിലേക്കും ദേശാടന പക്ഷികള്‍ എത്തിയിരുന്നു. അവരുടെ മൈഗ്രേഷൻ യാത്ര കഴിഞ്ഞ ഓഗസ്റ്റിൽ അവസാനിച്ചു. ഇനി അടുത്ത മേയിലാണ് തിരിച്ചെത്തുക.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News