കുവൈത്തിൽ ഫാമിലി വിസ പുനഃരാരംഭിച്ച് ആഭ്യന്തര മന്ത്രാലയം

  • 15/10/2022

കുവൈറ്റ് സിറ്റി : മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ അർഹമായ കുടുംബാംഗങ്ങൾക്ക് അവരുടെ കുടുംബത്തിൽ ചേരുന്നതിന് എൻട്രി പെർമിറ്റ് ലഭിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം അനുമതി നൽകിത്തുടങ്ങി. കുവൈത്തിന് പുറത്ത് ജനിക്കുന്ന കുഞ്ഞുങ്ങളുള്ള രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ കുവൈത്തിലേക്ക്  കൊണ്ടുവരാൻ അനുവദിക്കുമെന്ന് വൃത്തങ്ങൾ സ്ഥിരീകരിച്ചു.

കൂടാതെ, ഫാമിലി വിസക്കായുള്ള ചില അപേക്ഷകളും, മറ്റ് അനുബന്ധ അഅപേക്ഷകൾക്കൊപ്പം  മാനുഷിക പക്ഷത്തുനിന്നും പരിഗണിക്കും. മന്ത്രിസഭാ രൂപീകരണ പ്രഖ്യാപനത്തിന് ശേഷം നൂറുകണക്കിന് ഇടപാടുകൾ പരിഗണനയിലുണ്ടെന്നും പരിഹാരത്തിനായി കാത്തിരിക്കുകയാണെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചതായി പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News