കുവൈത്തിൽ വാഹന രെജിസ്ട്രേഷൻ പുതുക്കുന്നതിന് പരിസ്ഥിതി അതോറിറ്റിയുടെ അനുമതി ഉടൻ

  • 19/10/2022

കുവൈറ്റ് സിറ്റി : വാഹന രെജിസ്ട്രേഷൻ  പുതുക്കുന്നതിന് മുമ്പ് പരിസ്ഥിതി അതോറിറ്റിയുടെ അംഗീകാരം നേടുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണെന്നും സംവിധാനം ഉടൻ നടപ്പിലാക്കുമെന്നും പ്രാദേശിക പത്രങ്ങൾ  റിപ്പോർട്ടുചെയ്തു.  വാഹന രെജിസ്ട്രേഷൻ പുതുക്കുന്നതിന് മുമ്പ് കാർ പുറന്തള്ളുന്ന പുകയുടെ ശതമാനം അളക്കാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ സാങ്കേതിക പരിശോധനാ കേന്ദ്രങ്ങളുടെ നടത്തിപ്പിനും പ്രവർത്തനത്തിനുമുള്ള കരാറുകാരെ  നിശ്ചയിക്കാൻ കാത്തിരിക്കുകയാണ്.

പരിസ്ഥിതി അതോറിറ്റിയും ആഭ്യന്തര മന്ത്രാലയവും വാഹനങ്ങൾ പുതുക്കുന്നതിന് മുമ്പ് ഇപിഎ അംഗീകാരം നേടുന്നതിനുള്ള സഹകരണ മെമ്മോറാണ്ടത്തിൽ ഒപ്പുവച്ചിരുന്നു. അതോറിറ്റി വാഹനങ്ങളും അതിന്റെ എമിഷൻ നിരക്കുകളും പരിശോധിക്കുകയും ഓരോ വാഹനത്തിന്റെയും അവസ്ഥയുടെ ഒരു റിപ്പോർട്ട്  പുറപ്പെടുവിക്കുകയും സാങ്കേതിക പരിശോധനയ്ക്കായി അതിന്റെ ഫയലിൽ അറ്റാച്ചുചെയ്യുകയും ചെയ്യും. ദേശീയ അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായി വാഹനത്തിന്റെ തരവും വലുപ്പവും അനുസരിച്ചായിരിക്കും എമിഷൻ ശതമാനം കണക്കാക്കുക, മലിനീകരണത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾ പുതുക്കില്ല.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News