മുട്ട വില വർധന; നിലപാട് വ്യക്തമാക്കി കുവൈറ്റ് ഫെഡറേഷൻ ഓഫ് പൗൾട്രി കമ്പനീസ്

  • 21/10/2022

കുവൈത്ത് സിറ്റി: വാണിജ്യ മന്ത്രാലയവും സഹകരണ സംഘങ്ങളുടെ യൂണിയനും നിശ്ചയിച്ച വിലകളോടുള്ള കമ്പനികളുടെ പ്രതിബദ്ധത വ്യക്തമാക്കി ഫെഡറേഷൻ ഓഫ് പൗൾട്രി കമ്പനീസ് മേധാവി അസറ അൽ ഹുസൈനി. ദീർഘകാലമായി വിലയിൽ മാറ്റമോ വർധനയോ ഉണ്ടായിട്ടില്ല. കൂടാതെ സമീപകാലത്തെ വിലക്കയറ്റം സമാന്തര വിപണികളിൽ മാത്രമാണ് ഉണ്ടായത്. കോഴിവളർത്തൽ കമ്പനികളുടെ തീറ്റയുടെ വിലയിലെ വർധനവിന് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

യൂണിയൻ കുത്തക എന്ന സമ്പ്രദായത്തിന് എതിരാണ്. അത് ഉൽപ്പാദിപ്പിക്കുന്ന കമ്പനികളൊന്നും പ്രയോഗിക്കുന്നില്ല. ജീവനുള്ളതും ശീതീകരിച്ചതുമായ കോഴിയിറച്ചിയും മുട്ടയും എല്ലാ ഉപഭോക്താക്കൾക്കും തടസമില്ലാതെ എത്തുന്നുവെന്ന് ഉറപ്പാക്കനാണ് ലക്ഷ്യമിടുന്നത്. അടുത്തിടെയുള്ള മുട്ടവില വർധനയുമായി ബന്ധപ്പെട്ട് യൂണിയൻ ഓഫ് കോ-ഓപ്പറേറ്റീവ്സ്, വാണിജ്യ മന്ത്രാലയവുമായി ചർച്ചകൾ തുടരുകയാണ്. സബ്‌സിഡിയുള്ള തീറ്റയുടെ വില കൂടുതലായതിനാൽ കമ്പനികൾക്ക് അവരുടെ ഫാമുകളിൽ ഉൽപ്പാദനത്തിൽ പ്രതിദിനം വലിയ നഷ്ടം സംഭവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News