കുവൈത്തിന്റെ കയറ്റുമതി മൂല്യം ഏഴ് മാസത്തിനുള്ളിൽ 312.1 മില്യൺ ദിനാറിലെത്തിയതായി കണക്കുകൾ

  • 22/10/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ കയറ്റുമതി മൂല്യം ഏഴ് മാസത്തിനുള്ളിൽ 312.1 മില്യൺ ദിനാറിലെത്തിയതായി കണക്കുകൾ. 183.7 മില്യൺ ദിനാർ മൂല്യവുമായി കുവൈത്ത് കയറ്റുമതിയുടെ ഏറ്റവും ഉയർന്ന ശതമാനം അറബ് ഗൾഫ് രാജ്യങ്ങളിലേക്കാണ്. തൊട്ടുപിന്നാലെ 95.9 മില്യൺ ദിനാറുമായി അറബ് രാജ്യങ്ങളുടെ ഗ്രൂപ്പും പിന്നീട് 10.9 മില്യൺ ദിനാറുമായി യൂറോപ്യൻ ഭൂഖണ്ഡത്തിലെ രാജ്യങ്ങളുമാണ് ഉള്ളതെന്ന് ഔദ്യോ​ഗിക വൃത്തങ്ങൾ വ്യക്തമാക്കി.

ബാക്കിയുള്ള കയറ്റുമതി ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിലേക്കാമായി വ്യത്യസ്ത അനുപാതത്തിൽ വിതരണം ചെയ്യപ്പെടുന്നു. ‌അതായത്, അര മില്യൺ ദിനാർ 543,000 ദിനാർ വരെ. ഏഷ്യൻ, ഓസ്‌ട്രേലിയൻ രാജ്യങ്ങളിലേക്ക് 3.1 മില്യൺ ദിനാർ, അമേരിക്കൻ രാജ്യങ്ങളിൽ 18 മില്യൺ ദിനാർ എന്നിങ്ങനെയാണ് കയറ്റുമതി മൂല്യം. കുവൈത്തിൽ നിന്നുള്ള കയറ്റുമതി കഴിഞ്ഞ ജൂലൈയിൽ അതിന്റെ ഏറ്റവും ഉയർന്ന മൂല്യത്തിലെത്തി, മൊത്തം കയറ്റുമതി 76.8 മില്യൺ ദിനാർ. തുടർന്ന് ഫെബ്രുവരിയിൽ മൊത്തം കയറ്റുമതി 72.8 ദശലക്ഷം ദിനാർ. ഏപ്രിലിലാണ് ഏറ്റവും കുറഞ്ഞ മൂല്യം രേഖപ്പെടുത്തിയത്, 24.8 മില്യൺ ദിനാർ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News