ഇറാഖി കലാകാരന്റെ സംഗീതപരിപാടി കുവൈറ്റ് ഇൻഫർമേഷൻ മന്ത്രാലയം സസ്പെൻഡ് ചെയ്തു

  • 22/10/2022

കുവൈത്ത് സിറ്റി: ഇറാഖി കലാകാരനായ ഹുസ്സം അൽ റസ്സമിന്റെ കൺസേർട്ട് ഇൻഫർമേഷൻ മന്ത്രാലയം സസ്പെൻഡ് ചെയ്തു. ഒരു ഹോട്ടലിൽ വച്ചാണ് കൺസേർട്ട് നടക്കേണ്ടിയിരുന്നത്. ഹാളിന് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയതിന്റെ ഫലമായി സംഘടനയിലുണ്ടായ പ്രശ്നങ്ങൾ കാരണമാണ് മന്ത്രലായം നടപടി സ്വീകരിച്ചത്. ചടങ്ങിന്റെ മേൽനോട്ടം വഹിക്കുന്ന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ആളുകളെ നിയന്ത്രിക്കാനും അനുവദിച്ച ലൈസൻസിന്റെ ചട്ടങ്ങൾ പാലിക്കാനും സംഘാടകരോട് ആവശ്യപ്പെടാൻ നടപടികൾ സ്വീകരിച്ചെങ്കിലും തിക്കും തിരക്കും  ചടങ്ങ് നിർത്താൻ കാരണമായതായി വൃത്തങ്ങൾ അറിയിച്ചു. ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ചതിനാണ് മന്ത്രാലയം പരിപാടി സസ്പെൻഡ് ചെയ്തത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News