സൗദി അറേബ്യയില്‍ ശക്തമായ മഴ തുടരുന്നു; റിയാദിലും വിദ്യാലയങ്ങൾക്ക് ഇന്ന് അവധി

  • 03/01/2023



റിയാദ്: മഴ ശക്തമായി തുടരുന്നതിനാൽ സൗദി തലസ്ഥാനമായ റിയാദിലും മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. റിയാദ് നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ചൊവ്വാഴ്ച വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചത്. എന്നാൽ ഓൺലൈനിലൂടെ ക്ലാസ് നടക്കും. സ്കൂളുകളും യൂനിവേഴ്സിറ്റികളും പ്രവർത്തിക്കില്ല. 

സൗദി അറബ്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴ കനത്തതിനാൽ ജിദ്ദ, മക്ക, റാബിഖ്, ഖുലൈസ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചു. അവിടങ്ങളിലും ഓൺലെൻ സംവിധാനത്തിൽ ക്ലാസുകൾ നടക്കും. റിയാദ് നഗരത്തിൽ തിങ്കളാഴ്ച രാവിലെ തുടങ്ങിയ ഇനിയും തോർന്നിട്ടില്ല. രാത്രി വൈകിയും മഴ തുടരുകയാണ്.

Related News